ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലം, ചൈനയില്‍ എന്‍ജിനിയറിങ് അത്ഭുതം

Sep 29, 2025

seena

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് ചൈന. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം. ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഈ എന്‍ജിനിയറിങ് അത്ഭുതം. ചൈനയിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി സാധ്യമാക്കിയത്.

ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാന്‍ ഈ പാലം സഹായകമായി. നേരത്തെ ഒരു വശത്ത് നിന്ന് അപ്പുറത്തേയ്ക്ക് പോകാന്‍ യാത്രാസമയമായി രണ്ടുമണിക്കൂര്‍ എടുത്തിരുന്നു. പുതിയ പാലം വന്നതോടെ ഇത് രണ്ട് മിനിറ്റ് ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മേഘങ്ങളാല്‍ മൂടപ്പെട്ട നീല സപ്പോര്‍ട്ട് ടവറുകളുള്ള കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന് പുറമേ പര്‍വതപ്രദേശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സ്പാന്‍ പാലവും കൂടിയാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം. ഗതാഗതത്തിന് മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലം നിര്‍മ്മിച്ചത്.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...