87,000 കടന്നു കുതിപ്പ്; സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍

Oct 1, 2025

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 87,000 രൂപയാണ്. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 10,875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 86,760 ലെത്തിയാണ് പവന്‍ വില സര്‍വകാല റെക്കോര്‍ഡിട്ടത്. വീണ്ടും റെക്കോര്‍ഡുകള്‍ ദേദിച്ചാണ് ഇന്ന് വിലയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

cake tower new
LATEST NEWS