തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

Oct 6, 2025

തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പൂങ്കുന്നത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ ആണ് ജിന്റോ. കുര്യച്ചിറയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച ശ്രമം നടന്നത്. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ അതേ പ്രതി തൃശൂരില്‍ ഇന്ന് രാവിലെ ജ്വല്ലറി മോഷണത്തിനിടെ പിടിയിലാവുകയായിരുന്നു. കുര്യച്ചിറയിലെ അക്കര ജ്വല്ലറിയിലാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. പൂട്ടുപൊളിച്ച് വാതിലും തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.

ജ്വല്ലറി ഉടമക്ക് ഡോര്‍ തകര്‍ത്തത് സംബന്ധിച്ച സന്ദേശം ഫോണില്‍ വന്നിരുന്നു. ഇതനുസരിച്ച് ഫോണില്‍ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവിനെ ജ്വല്ലറിക്കകത്ത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. എടിഎമ്മില്‍ സമാനമായ രീതിയില്‍ താന്‍ മോഷണം നടത്തിയെന്ന് ജിന്റോ കുറ്റസമ്മതവും നടത്തി. കടബാധ്യത മൂലമാണ് ഇത്തരത്തില്‍ രണ്ടിടത്തും മോഷണം നടത്തിയതെന്നും ജിന്റോ പറഞ്ഞു.

cake tower new
LATEST NEWS
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ...

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

ഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ...