ടേക്ക് ഓഫിനിടെ സ്വകാര്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

Oct 9, 2025

seena

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. നാല് യാത്രികരും രണ്ട് പൈലറ്റുമാരും സഞ്ചരിച്ച വിമാനമാണ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഭോപാലിലേക്ക് പറക്കാനായി ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് ചെറുവിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ സ്ട്രിപ്പിന്റെ മതില്‍ ഇടിക്കാതെ തൊട്ടടുത്ത് പോയി നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ഫാറൂഖാബാദിനെ മുഹമ്മദാബാദ് എയര്‍ സ്ട്രിപ്പിലായിരുന്നു സംഭവം. ജെഫ്ഫ്‌സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന്‍ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. റണ്‍വെ വിട്ട് പുറത്തുപോയ വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...