വാട്‌സ്ആപ്പ് പുതിയ നയം: ബിസിനസ് അക്കൗണ്ടുകള്‍ക്ക് സന്ദേശപരിധി

Oct 18, 2025

ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയപരിഷ്‌കാരത്തിന് വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ബിസിനസ് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്നതിനു പരിധി നിശ്ചയിക്കാനുള്ള പദ്ധതികളാണ് മെറ്റ പ്രഖ്യാപിച്ചത്.

സ്പാം, ബള്‍ക്ക് മെസേജിങ് എന്നിവ കുറയ്ക്കുന്നതിനാണ് ഈ നീക്കം. ഉപയോക്താവ് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം അയയ്ക്കാവുന്ന സന്ദേശങ്ങള്‍ക്ക് ഒരു പരിമിതിയുണ്ടാകും. എന്നാല്‍ ആ പരിധിയുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

മറുപടി ലഭിക്കാത്തവര്‍ക്കു ആവര്‍ത്തിച്ചുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്ന ബിസിനസുകളും ഉപയോക്താക്കളും പുതിയ നയത്തിന്റെ പ്രഭാവം നേരിടും. ഉദാഹരണത്തിന്, ഒരിക്കലും റിപ്ലൈ നല്‍കാത്ത ഒരാള്‍ക്ക് നിരന്തരം ഫോളോ-അപ്പ് മെസേജുകള്‍ അയച്ചാല്‍, അവ പരിധിയില്‍ ഉള്‍പ്പെടും.

സ്പാം സന്ദേശങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ ഈ തീരുമാനം. മുമ്പും വാട്‌സ്ആപ്പ് ഫോര്‍വേഡിങ് പരിധിയും സംശയാസ്പദ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

cake tower new
LATEST NEWS
മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍...