പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

Oct 27, 2025

തൃശൂര്‍: ദേശീയപാത കുട്ടനെല്ലൂരില്‍ പൊലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു. എറണാകുളത്തു നിന്നും തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, ഡ്രൈവര്‍ പത്മകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈജു പൗലോസിന്റെ കൈക്ക് പൊട്ടലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്.

LATEST NEWS
സൂര്യനെ വരവേൽക്കുന്ന പത്താമുദയം, തെയ്യക്കാലത്തിന്റെ തുടക്കം, വീടുകളിൽ തിരിവെക്കൽ; അറിയാം തുലാം പത്തിന്റെ പ്രാധാന്യം

സൂര്യനെ വരവേൽക്കുന്ന പത്താമുദയം, തെയ്യക്കാലത്തിന്റെ തുടക്കം, വീടുകളിൽ തിരിവെക്കൽ; അറിയാം തുലാം പത്തിന്റെ പ്രാധാന്യം

കേരളത്തിന്റെ കാർഷിക പാരമ്പര്യത്തോടും അനുഷ്ഠാനങ്ങളോടും നാടൻ കലകളോടും അഭേദ്യമായി ബന്ധപ്പെട്ട ദിനമാണ്...

‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

ഞെട്ടലോടെയാണ് മലയാളികള്‍ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത കേട്ടത്. സ്‌റ്റേജ് ഷോകളിലൂടേയും...