ആറ്റിങ്ങൽ: മുദാക്കലിൽ അമ്മയ്ക്കും മകൾക്കും അടുക്കള കാര്യമല്ല, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തും ആണ്. അമ്മയും മകളും സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നതോടെയാണ് ശ്രദ്ധേയരാകുന്നത്.
അവനവഞ്ചേരി ലീലാസദനത്തിൽ ലീലാ രാജേന്ദ്രനും മകൾ ലിഷാ രാജും യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്. ലീലാ രാജേന്ദ്രൻ മുദാക്കൾ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ലീല രാജേന്ദ്രൻ നേരത്തെ രണ്ടു തവണ ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. ലീലയുടെ മകൾ ലിഷാ രാജ് മുദാക്കൽ ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ലിഷ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്നു.
അമ്മ ഗ്രാമപഞ്ചായത്തിൽ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോൾ മകൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുകയാണ്.
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം
തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച്...

















