ഡിസംബറിലെ വൈദ്യുതി ബിൽ കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസം

Dec 2, 2025

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ​ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ- നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.

പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു. സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ സർചാർജ് ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു മുൻനിർത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

മന്ത്രിയുടെ കുറിപ്പ്

ഇന്ധനസർചാർജ് കുറച്ചു. വൈദ്യുതി ബില്ലിൽ ആശ്വാസം! ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 5 പൈസയായും രണ്ടു‌മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 8 പൈസയായും ഇന്ധന സർചാർജ് കുറയും. സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...