ദേശീയപാതയില്‍ വെങ്ങളം- രാമനാട്ടുകാര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്; നിരക്ക് ഇങ്ങനെ

Dec 28, 2025

കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 31ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

ടോള്‍നിരക്ക് രണ്ടുദിവസത്തിനകം വിജ്ഞാപനം ചെയ്യും. പന്തീരാങ്കാവിലെ ടോള്‍പ്ലാസയില്‍ ട്രയല്‍ റണ്‍ ഇന്നോ നാളെയോ തുടങ്ങാനും തീരുമാനമായി. ഒളവണ്ണ ടോള്‍ പ്ലാസ എന്നു പേരു മാറ്റിയിട്ടുണ്ട്. കാര്‍ ജീപ്പ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 90 രൂപയാണ് ടോള്‍നിരക്ക് വരിക. ഇരുവശത്തേയ്ക്കും 135 രൂപയാണ് ഈടാക്കുക. ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍, മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 145 രൂപയും ഇരുവശത്തേയ്ക്കും 215 രൂപയുമാണ് ടോള്‍നിരക്ക് വരിക. ബസിന് ഒരു വശത്തേയ്ക്ക് 300 രൂപ വരും. ഇരുവശത്തേയ്ക്കുമായി 455 രൂപയാണ് ടോള്‍നിരക്കായി ചുമത്തുക.

cake tower new
LATEST NEWS
ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

തൃശൂര്‍: വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ സംഭാര വിതരണം തുടങ്ങി.ദേവസ്വം...

‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്

‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ...