ഗുരുവായൂർ ഇടത്തരികത്തു കാവിൽ ഭഗവതിയ്ക്ക് താലപ്പൊലി: തിങ്കളാഴ്ച ക്ഷേത്ര നട നേരത്തെ അടയ്ക്കും

Dec 31, 2025

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും. താലപ്പൊലി സംഘം വക താലപ്പൊലിയാണ് ജനുവരി 5 തിങ്കളാഴ്ച നടക്കുക.

ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.​ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ദർശന സൗകര്യം തുടരുമെന്ന് ​ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

cake tower new
LATEST NEWS
ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന....