വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വിവിധ സ്കോളർഷിപ്പുകളിലേക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

Jan 12, 2026

seena

2025–26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ ദീർഘിപ്പിച്ചു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐ ടി സി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സി എ / സി എം എ / സി എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നിവയാണ് അപേക്ഷിക്കാനാവുക.

സ്ഥാപനമേധാവികൾ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് ഓൺലൈനായി അംഗീകാരം നൽകേണ്ട അവസാന തീയതി ജനുവരി 22 ആയി നീട്ടിയിട്ടുണ്ട്. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുക.

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2300523, 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

cake tower new
LATEST NEWS
ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

ഡല്‍ഹി: ജെമിനെ ഉപയോക്താക്കള്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍. ജെമിനെ മോഡലുകള്‍...

‘ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം’; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

‘ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം’; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

ഷാർജ: ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽ നിന്നു പാകിസ്ഥാൻ പിന്മാറി. ടീമിന് പാകിസ്ഥാൻ...

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന ‘ഡബിള്‍ എന്‍ജിന്‍’; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന ‘ഡബിള്‍ എന്‍ജിന്‍’; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

ഡല്‍ഹി: 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി നാളെ (ഒക്ടോബര്‍ ഏഴ്)...