ശബരിമല സ്വര്‍ണക്കൊള്ള: എന്‍ കെ ഉണ്ണികൃഷ്ണന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, സര്‍ക്കാര്‍ ഉത്തരവ്

Jan 29, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍. സ്വര്‍ണക്കൊള്ളക്കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങി.

തൃശൂര്‍ സ്വദേശിയാണ് എന്‍ കെ ഉണ്ണികൃഷ്ണന്‍. ജിഷ വധക്കേസിലടക്കം സംസ്ഥാനത്തെ പ്രമാദമായ ഒട്ടേറെ കേസുകളില്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോടതികളില്‍ ഹാജരായിട്ടുണ്ട്. നിലവില്‍ വിചാരണ നടക്കുന്ന കൂടത്തായി കൊലപാതക കേസിലും ഉണ്ണികൃഷ്ണനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. എസ്‌ഐടിക്കു പുറമേ ഇഡിയും കേസില്‍ അന്വേഷണം വിപുലീകരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ച സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ പ്രതിയായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇഡി ഇന്ന് നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കേസിലെ സര്‍ക്കാര്‍ നടപടികളെ പ്രതിപക്ഷവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

cake tower new
LATEST NEWS