ഡ്രൈ ഡേയിലും കൈയില്‍ സാധനം കിട്ടും; എഴുപത്തിയഞ്ചുകാരന്‍ എക്സൈസ് പിടിയില്‍

Jan 31, 2026

കല്‍പ്പറ്റ: ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിടുന്ന ദിവസങ്ങളില്‍ ഉള്‍പ്പെടെ അമിത വിലയ്ക്ക് വില്‍ക്കാനായി ശേഖരിച്ച വിദേശ മദ്യവുമായി എഴുപത്തിയഞ്ചുകാരന്‍ പിടിയില്‍. പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ സി ഡി ജോണിയാണ് പിടിയിലായത്. വന്‍ മദ്യശേഖരമാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.

81 ബോട്ടില്‍ വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് 40.5 ലിറ്റര്‍ മദ്യം വരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന മദ്യം കിട്ടാത്ത ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലായി അമിത വിലയ്ക്ക് ഇയാള്‍ മദ്യം വില്‍ക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ എക്‌സ്‌സൈ് ഉദ്യോഗസ്ഥര്‍. നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പറശ്ശിനിമുക്ക് ജോണി എക്സൈസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്.

കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, സജിപോള്‍, കെ കെ വിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ വി സൂര്യ പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

cake tower new
LATEST NEWS
ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; വീട് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് ഭര്‍തൃപിതാവ്

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; വീട് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് ഭര്‍തൃപിതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

സെന്‍സസ് കണക്കെടുപ്പ് ഇന്നു മുതല്‍ ; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും

സെന്‍സസ് കണക്കെടുപ്പ് ഇന്നു മുതല്‍ ; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും....