സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

Feb 13, 2026

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ ആദ്യ പോരില്‍ സിംബാബ്‌വെ വന്‍ അട്ടിമറിയുമായി കളം വാണപ്പോള്‍ മുന്‍ ചാംപ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയ കൊളംബോ മൈതാനത്ത് ഉത്തരമില്ലാതെ നിന്നു. ഇതാദ്യമല്ല ലോകകപ്പ് വേദിയില്‍ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്‌വെ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ടത്.

ഈ ഫലം ഇന്ത്യയെ സംബന്ധിച്ചു ഭാഗ്യമായി മാറുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ കണക്കുകളാണ് ആരാധകരെ അതിനു പ്രേരിപ്പിക്കുന്നത്. അതായത് സിംബാബ്‌വെ അട്ടിമറി നടത്തിയ രണ്ട് ലോകകപ്പുകളിലും കിരീടം സ്വന്തമാക്കിയത് ഇന്ത്യയാണ്!

1983
1983ലെ ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ നടന്ന പോരാട്ടത്തില്‍ സിംബാബ്‌വെ 13 റണ്‍സിനാണ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. ആ ലോകകപ്പിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി കന്നി ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. കപിലിന്റെ ചെകുത്താന്‍മാര്‍ എന്നു പില്‍ക്കാലത്ത് ഖ്യാതി നേടിയ ഇന്ത്യന്‍ സംഘം ഫൈനലില്‍ ഇരട്ട ലോക ചാംപ്യന്‍മാരായി എത്തി ഹാട്രിക്ക് കിരീടം സ്വപ്‌നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് കന്നി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.

2007
ടി20 ലോകകപ്പിന്റെ ആദ്യ അധ്യായത്തിലാണ് പിന്നീട് സിംബാബ്‌വെ ഓസ്‌ട്രേലിയയെ വീണ്ടും അട്ടിമറിച്ചത്. പ്രോസ്പര്‍ ഉത്സേയയുടെ നേതൃത്വത്തില്‍ എത്തിയ സിംബാബ്‌വെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് സംഘത്തെയാണ് അട്ടിമറിച്ചത്. 5 വിക്കറ്റ് വിജയമാണ് സിംബാബ്‌വെ അന്ന് സ്വന്തമാക്കിയത്. ആ ലോകകപ്പിലും കിരീടം ഇന്ത്യ നേടി. ഇന്ത്യയുടെ രണ്ടാം ലോക കിരീടവും ആദ്യ ടി20 ലോകകപ്പ് ട്രോഫിയും. എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.

2026
കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു.

ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടരെ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമും ഇന്ത്യയാണ്. സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച രണ്ട് ലോകകപ്പിലും കിരീടം ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.

cake tower new
LATEST NEWS
പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം 'രാവരങ്ങ്' എന്ന പേരിൽ സംഘടിപ്പിച്ചു....