ഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് അഫ്ഗാനിസ്ഥാന് നായകനും സ്പിന്നറുമായ റാഷിദ് ഖാന്. ടി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്താണ് റാഷിദ് അനുപമ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളില്‍ നിന്നാണ് റാഷിന്റെ നേട്ടം.
നേരത്തെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് താരം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്.
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളില്‍ നിന്നു 191 വിക്കറ്റുകളാണ് നേട്ടം.
ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍
റാഷിദ് ഖാന്: അഫ്ഗാനിസ്ഥാന്, 700 വിക്കറ്റുകള്‍, 518 മത്സരങ്ങള്‍
ഡ്വെയ്ന്‍ ബ്രാവോ: വെസ്റ്റ് ഇന്‍ഡീസ്, 631 വിക്കറ്റുകള്‍, 582 മത്സരങ്ങള്‍
സുനില്‍ നരെയ്ന്: വെസ്റ്റ് ഇന്‍ഡീസ്, 613 വിക്കറ്റുകള്‍, 583 മത്സരങ്ങള്‍
ഇമ്രാന് താഹിര്‍: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകള്‍, 448 മത്സരങ്ങള്‍
ആന്ദ്രെ റസ്സല്‍: വെസ്റ്റ് ഇന്‍ഡീസ്, 590 വിക്കറ്റുകള്‍, 508 മത്സരങ്ങള്‍

















