കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

Feb 25, 2026

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.

ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്.

ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എസ്ബിഐ, അള്‍ട്രാ ടെക് എന്നിവ നഷ്ടം നേരിട്ടു.

cake tower new
LATEST NEWS
ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും

ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍...

തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ...