ജനഹൃദയങ്ങൾ കീഴടക്കാൻ രമ്യ ഹരിദാസ് ചിറയിൻകീഴിൽ

Mar 14, 2026

കോൺഗ്രസ് ക്യാമ്പുകളിൽ ആവേശം പകർന്ന് രമ്യ ഹരിദാസ് ചിറയിൻകീഴിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായാണ് മുൻ എംപി രമ്യ ഹരിദാസ് എത്തുന്നത്. താളാത്മകമായ നാടൻ പാട്ടുകളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം ഉറപ്പിച്ച പൊതുപ്രവർത്തകയാണ് രമ്യ ഹരിദാസ്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ കോർഡിനേറ്റർ ആണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായും ആലത്തൂര് പാർലമെൻറ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ഇതേ പാർലമെൻറ് സീറ്റിലും ചേലക്കര അസംബ്ലി തെരഞ്ഞെടുപ്പിലും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

രമ്യ ഹരിദാസിന്റെ വരവോടെ ശക്തമായ മത്സരത്തിനുള്ള വേദി ചിറയിൻകീഴിൽ ഒരുങ്ങി എന്നാണ് കോൺഗ്രസ് ക്യാമ്പുകളുടെ ആത്മവിശ്വാസം. മണ്ഡലത്തിലുള്ള വിവിധ നേതാക്കളെ നേരത്തെ പരീക്ഷിച്ചു പരാജയപ്പെട്ടിരുന്നു. പുറത്തുനിന്നും ഒരു പ്രമുഖ നേതാവ് വരുന്നത് പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം പകരുകയും വിജയ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രമ്യ ഹരിദാസനായുള്ള യുഡിഎഫിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് കിഴുവിലം ഗ്രാമപഞ്ചായത്തിലെ കടുവയിൽ മേഖലയിൽ തുടക്കമായി. കോൺഗ്രസ് നേതാവ് എ എസ് ശ്രീകണ്ഠന്റെ നേതൃത്വത്തിലാണ് ചുവരെഴുത്ത് ആരംഭിച്ചത്.

രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്ത്വനെതിരെ വാർത്താ സമ്മേളനം നടത്തുകയും സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുകയും ചെയ്യുന്ന നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നു.

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...