ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

Mar 19, 2026

കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

സിനിമാ-സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മത്സരത്തിനിറക്കിയത്.

cake tower new
LATEST NEWS
‘സുധാകരന് കൊടുത്താൽ എനിക്കും വേണം’; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

‘സുധാകരന് കൊടുത്താൽ എനിക്കും വേണം’; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

പത്തനംതിട്ട: കെ സുധാകരന് മത്സരിക്കാൻ സീറ്റ് അനുവദിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ, യുഡിഎഫ് കൺവീനർ...

‘ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്’; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

‘ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്’; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കെ സുധാകരന്‍ എംപി പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് പാലക്കാട് എംഎല്‍എ...

‘കിടിലൻ കാരക്ടർ ഇൻട്രോ’; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? ‘ആട് 3’ പ്രേക്ഷക പ്രതികരണം

‘കിടിലൻ കാരക്ടർ ഇൻട്രോ’; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? ‘ആട് 3’ പ്രേക്ഷക പ്രതികരണം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു ഫ്രാഞ്ചൈസി ആയിരുന്നു ആട്. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം...