‘പിഷാരടി വിളിച്ചാൽ ഉറപ്പായും പ്രചാരണത്തിന് പോകും; സ്ഥാനാർഥിയാകാൻ താല്പര്യമില്ല’

Mar 20, 2026

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന തന്റെ സുഹൃത്ത് രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്ന് നടൻ ആസിഫ് അലി. കൊച്ചിയിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കവേയാണ് ആസിഫ് തന്റെ ആ​ഗ്രഹം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് സ്ഥാനാർഥിയാകാൻ താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും ആസിഫ് വ്യക്തമാക്കി.

പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആസിഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് പിഷാരടി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.

“അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളായതു കൊണ്ട് തന്നെ അങ്ങനെയൊരു വിളി വന്നാൽ ഉറപ്പായും പോകും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ കുറ്റം പറയാൻ നമുക്ക് അവകാശമില്ല.

സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ,”- ആസിഫ് പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്നും താരം വ്യക്തമാക്കി.

cake tower new
LATEST NEWS
‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ...