ആസ്തി വിവരങ്ങള്‍ മറച്ചു വച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

Mar 23, 2026

seena

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്. ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയില്‍ രണ്ട് വര്‍ഷത്തിനിടെ 65 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...