സുഹാസിനി വീണ്ടും മലയാളത്തില്‍; പ്രധാന വേഷത്തില്‍ കനി കുസൃതിയും; ‘അഞ്ചാം പ്രമാണം’ ആരംഭിച്ചു

Apr 6, 2026

നീണ്ടൊരു ഇടവേളക്കുശേഷം സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് അഞ്ചാം പ്രമാണം. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയില്‍ ആരംഭിച്ചു. സുഹാസിനി മണിരത്നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭം കുറിച്ചത്. ജയ് ദേവ് ം സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എന്‍ ഡവര്‍നിര്‍മ്മിക്കുന്നു. ഫാദര്‍ സജി ജോര്‍ജ് വട്ടക്കുഴിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സുഹാസിനി മണിരത്നം ഫസ്റ്റ് ക്ലാപ്പും നല്‍കി.

സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രം എണ്‍പതു കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും .,പ്രതാപം നിറഞ്ഞ തുമായ ഒരു സുറിയാനി ക്രിസ്റ്റ്യന്‍ കുടുംബത്തിന്റെ കഥ പറയുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളുടെ വിശ്വാസ്യതയും മുറുകെ പിടിക്കുന്ന ഒരു കുടുംബത്തില്‍ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങള്‍ അപ്രസക്തരാണ്. ഇവിടെ അത്തരമൊരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണമെന്ന ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

തികച്ചും റിയലിസ്റ്റിക്കായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം .ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, നിമിഷ എലിസബത്ത് ഡീന്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്‍, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .

അഞ്ചാം പ്രമാണത്തില്‍ സ്ത്രീ പ്രാധാന്യം ഏറെ കൂടുതലാണ് .സുഹാസിനി, കനി കുസൃതി തുടങ്ങിയ പ്രഗത്ഭ താരങ്ങള്‍. ഇവര്‍ക്കൊപ്പം ബോളിവുഡ്ഡില്‍ നിന്നും നിമിഷ എലിസബത്ത്ഡീന്‍ എന്ന നടിയും ഈ ചിത്രത്തില്‍, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് നിമിഷയുടേത്.

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ആക്റ്റിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ അഭിനയ രംഗത്ത് നാന്ദികുറിക്കുന്നത് ബോളിവുഡ്ഡിലാണ്. ബോളിവുഡ്ഡിലെ പ്രശസ്ത നടനായിരുന്ന സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ദില്‍ബോച്ചാരാ… എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം ആദ്യമായി മയോളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് അഞ്ചാം പ്രമാണം. തിരക്കഥാകൃത്ത് ഷൈനി ആന്റെണി മികച്ചമാധ്യമ പ്രവൃര്‍ത്തകയും, നോവലിസ്റ്റുമാണ് . കഥക്ക് കോമണ്‍വെല്‍ത്ത് പുരസ്‌ക്കാരത്തിന് അര്‍ഹയാകുകയും ചെയ്തിട്ടുണ്ട് . കോ-ഡയാക്ടര്‍ – മിരിയം ചാണ്ടി രണ്ടായിരുപത്തിനാലിലെ ദേശിയ പുരസ്‌ക്കാര മത്സരത്തില്‍ നോണ്‍ ഫീച്ചര്‍ ഫിലിം രംഗത്ത് മികച്ച സംവിധായികക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായതാണ്. എഡിറ്റര്‍ ബീനാപോളും നിരവധി പുരസ്‌ക്കാര ങ്ങള്‍ നേടിയതാണ്. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

സംഗീതം സൂരജ് എസ് കുറുപ്പ് .

ഛായാഗ്രഹണം – സിന്റോ പൊടുത്താസ്.

എഡിറ്റിംഗ് -ബീന പോള്‍.

കലാസംവിധാനം അപ്പുണ്ണി സാജന്‍ .

മേക്കപ്പ് _വിന്‍സി

കോസ്റ്റ്യും ഡിസൈന്‍- മഞ്ജുഷ രാധാകൃഷ്ണന്‍.

സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്.

ഫിനാന്‍സ് കണ്‍ട്രോളര്‍ + അനില്‍ ആമ്പല്ലൂര്‍ .

ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ആദര്‍ശ് ജി. നായര്‍.

കോ – ഡയറക്ടര്‍ – മിരിയം ചാണ്ടി.

പ്രൊഡക്ഷന്‍ മാനേജര്‍ – ജെറി വിന്‍സന്റ്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അസ്മീര്‍ നേമം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജേഷ് മേനോന്‍.

പിആര്‍ഓ-വാഴൂര്‍ ജോസ്

cake tower new
LATEST NEWS
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ കുറ്റക്കാരായ ഒമ്പത് പൊലീസ്...