ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞ് മില്ലർ, ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങൾ

Apr 9, 2026

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോൽവിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ഡേവിഡ് മില്ലർ. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ എത്തിയ മില്ലർ വളരെയധികം നിരാശനായിരുന്നു. വിജയ റൺ നേടാൻ കഴിയാത്തതിന്റെ നിരാശയിൽ താരം കുറെ സമയം ഒറ്റയ്ക്ക് ഇരിക്കുകയും തുടർന്ന് പൊട്ടിക്കരയുന്നതിന്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസ് തന്നെയാണ് പുറത്ത് വിട്ടത്.

‘ഞങ്ങളുടെ കടുവയെ എപ്പൊഴും പിന്തുണയ്ക്കും’ എന്ന തലക്കെട്ടോടെയാണ് ഡൽഹി ക്യാപിറ്റൽസ് വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. സഹതാരങ്ങളും ടീമിലെ സപ്പോർട്ടിങ് സ്റ്റാഫും താരത്തെ സമാധാനപ്പെടുത്തുന്നത് വിഡിയോയിൽ കാണാം. മത്സരത്തിലെ തോൽവിക്കിടയിലും ടീമിന്റെ മുഴുവൻ പിന്തുണയും മില്ലർക്ക് ഉണ്ട് എന്നാണ് വിഡിയോയോയിലൂടെ വ്യക്തമാകുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റണ്ണിന് തോറ്റതോടെ വലിയ വിമർശനമാണ് താരത്തിന് എതിരെ ഉയരുന്നത്. നിർണായക ഘട്ടത്തിൽ സിംഗിൾ എടുക്കാൻ മില്ലർ തയ്യാറാകാഞ്ഞതും അവസാനത്തെ പന്തിൽ റൺസ് കണ്ടെത്താതെ പോയതുമാണ് തോൽവിയുടെ പ്രധാന കാരണമായി വിലയിരുത്തുന്നത്. എന്നാൽ താരത്തെ പിന്തുണച്ചു കൊണ്ട് നിരവധി പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്.

cake tower new
LATEST NEWS