എംഡിഎംഎ കൈവശം വച്ച പ്രതിയെ എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു

Apr 16, 2026

ചിറയിന്‍കീഴ്: എംഡിഎംഎ കൈവശം വെച്ച പ്രതിയെ എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയുടെയും സഹോദരന്റെയും അക്രമത്തില്‍ എക്‌സൈസ് സംഘത്തിന് പരിക്ക്. ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേ്ത്രത്തിന് സമീപം ദൈവകൃപയിൽ അഗാറസ് (27) നെയാണ് കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

പ്രതിയില്‍ നിന്ന് 18 ഗ്രാം വ്യാവസായിക അളവില്‍ എംഡിഎംഎ കണ്ടെടുത്തു. രാത്രി 10 മണിയ്ക്ക് പ്രതി വീട്ടില്‍ എത്തിയ വിവരം അറിഞ്ഞു എക്‌സൈസ് സംഘം വീട് വളഞ്ഞു. എന്നാല്‍ പ്രതിയും സഹോദരന്‍ അഗാസും ചേര്‍ന്ന് പ്രതിയായ അഗാറസിനെ രക്ഷപെടുത്താനായി എക്‌സൈസ് സംഘത്തെ അക്രമിച്ചു.

വടിയും കമ്പിയുമായി ഇരുവരും എക്‌സൈസ് സംഘത്തെ അക്രമിക്കുകയായിരുന്നു. എന്നാൽ അതിസാഹസികമായി ഇരുവരെയും എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തി. സംഭവത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആരോമല്‍ രാജന്‍, ശരണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ് ചിറയിന്‍കീഴ് പൊലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ചിറയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആറ്റിങ്ങല്‍, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളും, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈവശം വാണിജ്യ അടിസ്ഥാനത്തിലുള്ള എംഡിഎംഎ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതിലും അഗാറസിന്റെ കൈവശം 100 ഗ്രാമിലധികം എംഡിഎംഎ കണ്ടെത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചു ഇറങ്ങിയതിന് ശേഷമാണ് അഗാറസിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുളള സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം ചാത്തന്നൂർ..കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ....

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ...

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ്...