മരണത്തിന്റെ 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നു നിതിൻ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Apr 18, 2026

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിനു മിനിറ്റുകൾക്ക് മുൻപുള്ള സിസിടിവി ​​ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

മരണത്തിനു വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫീസ് മുറിയിൽ നിന്നു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോടു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്കു 1.20നു ശേഷമാണ് നിതിൻ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ നിന്നു ഇറങ്ങുന്നത്. പിന്നാലെ 1.38ന് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി നിതിൻ ആത്മഹത്യ ചെയ്തത്. നേരത്തെ കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിർണായക രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസിപ്പൽ, നിതിൻ, അധ്യാപിക ലത ശശിധരൻ, മറ്റ് രണ്ട് അധ്യാപകർ എന്നിവർ ഉൾപ്പെടുന്നു.

കേസിലെ ആരോപണ വിധേയരായ അധ്യാപകർ എംകെ റാം, സം​ഗീത നമ്പ്യാർ എന്നിവർ ദൃശ്യങ്ങളിൽ ഇല്ല. പ്രിൻസിപ്പലിന്റെ മുറിയിൽ എന്താണ് നടന്നത് എന്നതു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

cake tower new
LATEST NEWS
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര...

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...