റോഡിൽ സ്പീക്കറിൽ പാട്ടിട്ട് ഗതാഗത തടസം; ചോദ്യം ചെയ്ത പൊലീസിന് നേരെ ആക്രമണം

Nov 12, 2026

ആലപ്പുഴ: പെട്രോളിങ് സംഘത്തിലെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മംഗലം റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചാണ് സംഭവം. എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. എസ്ഐ അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജോജി, ബിനിൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.

റോഡിൽ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവെച്ച് ഗതാഗതം തടസ്സപ്പെടുത്തിയ സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മദ്യപസംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരുടെ ചികിത്സ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

LATEST NEWS
രണ്ട് ചക്രവാതചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

രണ്ട് ചക്രവാതചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...