കയ്യിൽ തോക്കുമായി ഹൈവേയിൽ ‘ഷോ’; റീൽസെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Apr 20, 2026

seena

ഭോപാൽ: ഹൈവേയിൽ തോക്കുമായി അതിവേഗം സഞ്ചരിച്ച ബൈക്ക് ട്രക്കിലിടിച്ച് മൂന്നു സഹോദരങ്ങൾ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഏപ്രിൽ 14 നാണു അപകടം സംഭവിച്ചത്. കയ്യിൽ പിസ്റ്റളുമായി അതിവേഗത്തിൽ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും മരണപ്പെടുകയായിരുന്നു. സമാന്തരമായി മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളാണ് അപകടത്തിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. സാരമായ പരിക്കുകളോടെ ഇവരും ആശുപത്രിയിലാണ്.

ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനങ്ങളെ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന വീഡിയോ പകർത്താനായിരുന്നു ഇവർ ശ്രമിച്ചത്. അഭ്യാസപ്രകടനങ്ങളും വീഡിയോയിൽ കാണാം. വണ്ടിയിൽ പിറകിലിരുന്നയാൾ കയ്യിലെ പിസ്റ്റൾ ഇടയ്ക്കിടെ ഉയർത്തിക്കാട്ടുന്നുണ്ട്. വീഡിയോക്ക് വേണ്ടി അതിവേഗം കുതിച്ച വണ്ടി മുന്നിലുണ്ടായിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ഉപ്ലക്ഷ് കോൾ, അമ്രീഷ് കോൾ, ഹേംരാജ് കോൾ എന്നീ സഹോധരണങ്ങളാണ് അപകടത്തിൽ മരിച്ചത്. നിമിഷ നേരത്തേക്കുള്ള ആവേശം ഒരു കുടുംബത്തിന്റെ പ്രതീക്ഷതന്നെ ഇല്ലാതാക്കി. മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പ്രശാന്ത്, പ്രദീപ് ദ്വിവേദി എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്. വീഡിയോ പകർത്താനായി അതെ വേഗതയിൽ സഞ്ചരിച്ചാണ് സുഹൃത്തുക്കൾ അപകടത്തിൽപെട്ടത്. വിഡിയോ പ്രചരിച്ചതോടെ ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...