മണമ്പൂർ പഞ്ചായത്ത് വാർഡ് 11 നാഷണൽ ഹൈവേയിൽ ചാത്തൻപാറ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉറക്കം തൂങ്ങി മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണു ഗതാഗതം 2 മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. ആറ്റിങ്ങൽ നിലയത്തിലെ 2 വാഹനങ്ങളിലെ സേനാംഗങ്ങളും ആറ്റിങ്ങൽ കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി തൂങ്ങി നിന്ന ശിഖരം hooksaw ഉപയോഗിച്ച് മുറിച്ചു താഴെയിട്ട ശേഷം chain saw ഉപയോഗിച്ച് മരക്കഷണങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ആളപായങ്ങൾ ഒന്നും തന്നെയില്ല. വാഹനങ്ങൾക്കും അപകടം സംഭവിച്ചില്ല. ഈ മരത്തിലെ മറ്റു ശിഖരങ്ങളും അപകടവസ്ഥയിലുണ്ട്. അടിയന്തിരമായി ശിഖരങ്ങൾ വെട്ടി ഒതുക്കുന്നതിനു നടപടി സ്വീകരിക്ക ണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍
തിരുവനന്തപുരം: അന്തരിച്ച കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍...
















