ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സേന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1557 പേര്‍ക്കാണ് പുരസ്‌കാരം. പൊലീസിലെയും അഗ്നിരക്ഷാ വിഭാഗത്തിലെയും ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഗാലണ്ടറി സര്‍വീസ് മെഡലുകള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ പ്രമാദമായ കേസുകള്‍ അന്വേഷിച്ച എസ് പി എസ് ശശിധരന്‍ അടക്കമുള്ളവര്‍ക്ക് പുരസ്‌കാരമുണ്ട്. നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ എസ്‌ഐടി അംഗമാണ്. എസ്പി എസ് ശശിധരന്‍. സ്വര്‍ക്കൊള്ള, നരബലി, തുടങ്ങി സുപ്രധാന കേസുകളിലെ അന്വേഷണത്തിനാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.
ഐജി രാജ്പാല്‍ മീണയ്ക്ക് സ്തുത്യര്‍ഹമായ സേവനത്തിനാണ് പുരസ്‌കാരം. എസ്പി ബിനു ആര്‍ പിള്ള, ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്പി ഉജ്ജ്വല്‍ കുമാര്‍, എസ്‌ഐ ജ്യോതിഷ് കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവര്‍ക്കും പുരസ്‌കാരുമുണ്ട്. അഗ്‌നി ശമന വിഭാഗത്തില്‍ നിന്ന് എഎസ്‌ഐമാരായ രാജേന്ദ്ര നായര്‍ ജെ, സെബാസ്റ്റിയന്‍ ജോസഫ് എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. ജയില്‍ വകുപ്പില്‍ നിന്ന് എഎസ്പി സുനില്‍ എസ് കുമാര്‍, പ്രിസന്‍ ഓഫീസര്‍ മോഹന്‍ ദാസ് എന്‍കെ എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്.



















