കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

Jul 9, 2026

seena

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു. ക്ലോക്ക് ടവര്‍ ആണ് തകര്‍ന്ന് രണ്ടാം പ്ലാറ്റ്‌ഫോമില്‍ വീണത്. ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടം തകര്‍ന്നുവീണ ഭാഗത്ത് യാത്രക്കാര്‍ ആരും ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.

ഇന്ന് രാവിലെയാണ് സംഭവം. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടാം പ്ലാറ്റ്‌ഫോമില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. പ്ലാറ്റ്‌ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുപോലും ഏല്‍ക്കാതിരുന്നത് ആശ്വാസമായി. കെട്ടിടം തകര്‍ന്നുവീണ ഭാഗത്ത് യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നതാണ് വന്‍അപകടം ഒഴിവാക്കിയത്.

കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് 1,2,3 പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതി ഓഫാക്കി. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കം വന്ന കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

cake tower new
LATEST NEWS
ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന...