രാജ രവിവർമ്മ വിദ്യാലയങ്ങളിൽ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പിലാക്കി ഹരിത കേരളം മിഷൻ

Aug 11, 2026

seena

ഹരിത കേരളം മിഷന്റെ ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ച് കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ രാജ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികൾക്കും ആർത്തവ ദിനങ്ങളിൽ സാനിറ്ററി പാടുകൾക്ക് പകരം ഉപയോഗിക്കാവുന്ന സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ആർത്തവ കപ്പുകളുടെ വിതരണവും സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിന് ആവശ്യമായ ഇൻസുലിനേറ്ററിന്റെയും വിതരണ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ഹസീനയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീന വി ആർ നിർവഹിച്ചു.

ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി സ്വാഗതവും വാർഡ് മെമ്പർ ഗിരിജ കുമാരി,പി എച്ച് എൻ റംല ജെ, എൻഎസ്എസ് കോഡിനേറ്റർ കൃഷ്ണ എസ് കുമാർ, എൻസിസി ഓഫീസർ വിഷ്ണു പിജി, പ്രഥമാധ്യാപിക ബിന്ദു ആർ എസ് എന്നിവർ ആശംസകളും ജെ പി എച്ച് എൻ ബിന്ദു കെ, MLSP വീണ എം എന്നിവർ ബോധവൽക്കരണ ക്ലാസും പ്രിൻസിപ്പാൾമാരായ നിസാം പി, ഷൈനി ജി എസ് എന്നിവർ നന്ദിയും രേഖപ്പെടുത്തി.

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...