വർക്കല ശ്രീനാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘എക്സോട്ടിക് ബേർഡ്സ്’ ഓണാഘോഷത്തിന്റെ ആലോചനയോഗം 31. 8. 2026 വർക്കല വല്ലഭൻ റിസോർട്ടിൽ നടത്തി. രക്ഷാധികാരികളും കൺവീനറും നേതൃത്വം കൊടുത്ത മീറ്റിംഗിൽ 26. 9 .26 ശനിയാഴ്ച ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചു. വർക്കല വല്ലഭൻ ആഡിറ്റോറിയത്തിൽ വച്ച് ഓണക്കളികളും ഓണസദ്യയും വിവിധ കലാപരിപാടികളുമാണ് തീരുമാനിച്ചിരിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ഇതിൽ പങ്കെടുക്കുന്നത്.
രണ്ടുതരത്തിലുള്ള മെമ്പർഷിപ്പ് ആണ് ഉള്ളത്. ഒന്ന് വാർഷിക മെമ്പർഷിപ്പ്, രണ്ട് ആയുഷ്കാല മെമ്പർഷിപ്പ്.
അംഗങ്ങൾ ആകുവാൻ താല്പര്യമുള്ളവർ ഇതിന്റെ സാരഥികളിൽ നിന്നും മെമ്പർഷിപ്പ് ഫോം വാങ്ങി പൂരിപ്പിച്ചു നൽകണം.
കൂടുതൽ വിവരങ്ങൾക്ക് 75 59 95 98 0 6 എന്ന നമ്പറിൽ ബന്ധപ്പെടുക.





















