ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു

Sep 9, 2026

seena

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്ന പത്രപ്രവര്‍ത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം, മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

കേരള പ്രസ് അക്കാദമിയില്‍ നിന്നു ജേണലിസം പഠനം പൂര്‍ത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയില്‍ ചേരുകയായിരുന്നു. പറവൂര്‍ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയില്‍ ‘സര്‍വശിക്ഷ കേരള’ത്തില്‍ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കള്‍: അനന്യ ജിജോ, ജൊഹാന്‍ ജോസഫ് ജോണ്‍.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി...

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...