തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ റസിഡന്റ് എഡിറ്ററുമായിരുന്ന കെ കുഞ്ഞിക്കണ്ണന് അന്തരിച്ചു. 72 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തില്‍.
ബിജെപി സംസ്ഥാന സമിതി അംഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവചരിത്രകാരനും കെ കുഞ്ഞിക്കണ്ണന് ആയിരുന്നു.
യുവമോര്‍ച്ചയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ബിജെപി മീഡിയ കണ്‍വീനര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്മാന്, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെന്‍ സര് ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.


















