‘ഗോള്‍ഡന്‍ റണ്‍’ തുടരട്ടെ… ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇറങ്ങുന്നു

Sep 18, 2026

seena

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുന്നു. ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം കിട്ടിയ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെയാണ് നേരിടാനിറങ്ങുന്നത്. ജയിച്ചാല്‍ സെമി ഉറപ്പിക്കാം. നഗോയയിലെ നിഷിനില്‍ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.30 മുതലാണ് പോരാട്ടം. കഴിഞ്ഞ തവണ ശ്രീലങ്കയെ 19 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം എട്ടാം തവണയും ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയിരുന്നു. കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പോരിനെത്തുന്നത്.ഓപ്പണിങില്‍ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്ന സഖ്യം മിന്നും ഫോമിലാണ്. ഇരുവരുടേയും സ്പിന്നര്‍മാര്‍ടേയും മികവിലാണ് കഴിഞ്ഞ ദിവസം ഇന്ത്യ ഏഷ്യാ കപ്പുയര്‍ത്തിയത്. അതേസമയം മധ്യനിര വേണ്ടത്ര സ്ഥിരത പുലര്‍ത്താത്തത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

സെമിക്ക് മുന്‍പുള്ള പരിശീലന മത്സരമായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ പോര്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ പങ്കെടുക്കാത്ത രാജ്യമാണ് ജപ്പാന്‍. അവസാനമായി അവര്‍ ഒരു അന്താരാഷ്ട്രി മത്സരം കളിച്ചത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രീമിയര്‍ കപ്പിലാണ്. ഇതില്‍ വിജയിക്കുന്ന ടീമുകള്‍ക്കാണ് വനിതാ ഏഷ്യ കപ്പ് ടി20യില്‍ കളിക്കാന്‍ യോഗ്യത കിട്ടുന്നത്.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, റിച്ച ഘോഷ്, ദീപ്തി ശര്‍മ, ഭാര്‍തി ഫൂല്‍മാലി, ഗുന്‍ലാല്‍ കമാലിനി, ശ്രീചരണി, ക്രാന്തിഗൗഡ്, നന്ദനി ശര്‍മ, രാധാ യാദവ്, അരുന്ധതി റെഡ്ഡി, രേണുക സിങ്, ശ്രേയങ്ക പാട്ടീല്‍.

cake tower new
LATEST NEWS
എല്‍ നിനോ: ‘മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യതയില്ല’; വ്യാജ മുന്നറിയിപ്പുകള്‍ക്കെതിരെ യുഎഇ കാലാവസ്ഥാ കേന്ദ്രം

എല്‍ നിനോ: ‘മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യതയില്ല’; വ്യാജ മുന്നറിയിപ്പുകള്‍ക്കെതിരെ യുഎഇ കാലാവസ്ഥാ കേന്ദ്രം

അബുദാബി: യുഎയില്‍ വരുംമാസങ്ങളില്‍ മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍സിഎം). തണുത്ത...