ജമ്മു: കശ്മീരിലെ ഉധംപുരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ബ്രട്ടാൽ മേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട രണ്ടുപേരും ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട വരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.






















