കോഴിക്കോട് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിച്ചുവരികയായിരുന്ന വർക്കല സ്വദേശിയായ 18 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ദളവാപുരം ശ്രീജു നിവാസിൽ ശ്രീജു–അനിത ദമ്പതികളുടെ മകൻ അഭിൻ (18) ആണ് മരിച്ചത്.
കോഴിക്കോട് കേന്ദ്രമായുള്ള സൈലം എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിച്ചുവരികയായിരുന്നു അഭിൻ. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. താമസസ്ഥലത്തെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ അഭിനെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് വർക്കലയിൽ നിന്നുള്ള ബന്ധുക്കൾ കോഴിക്കോട്ടെത്തി. തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. വർക്കല ദളവാപുരത്ത് ശ്രീദേവി വെജിറ്റബിൾസ് നടത്തുന്ന ശ്രീജുവാണ് പിതാവ്. മാതാവ്: അനിത. സഹോദരങ്ങൾ: അർജുൻ, ശ്രീദേവിക.
സംസ്കാരം സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.






















