ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 18 കാരറ്റിന് 400 ദിര്‍ഹത്തില്‍ താഴെ

Sep 21, 2026

seena

ദുബൈ: ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെ എത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹമാണ് വില. ഗ്രാമിന് 2.50 ദിര്‍ഹമാണ് കുറഞ്ഞത്.

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹം, 22 കാരറ്റിന് 486 ദിര്‍ഹവും 21 കാരറ്റിന് 466 ദിര്‍ഹവും 18 കാരറ്റിന് 399.50 ദിര്‍ഹവുമാണ് ഇന്നത്തെ വില വില.അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയം, മിഡിലീസ്റ്റിലെ സംഘര്‍ഷാവസ്ഥ എന്നിവ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,357 ഡോളറിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളുമാണ് സ്വര്‍ണവിപണിയുടെ പ്രധാന ചലകങ്ങളിലൊന്ന്. ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും എണ്ണവിലയിലെ മാറ്റങ്ങളും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

cake tower new
LATEST NEWS
‘പ്രിയദര്‍ശിനി’ നൂറാം ദിനത്തിലേക്ക്; എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം

‘പ്രിയദര്‍ശിനി’ നൂറാം ദിനത്തിലേക്ക്; എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ...