നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ കബഡി സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ. ഫൈനലില്‍ കടുത്ത പോരാട്ടത്തില്‍ ഇറാനെ 37-34 എന്ന സ്‌കോറിന് ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തി. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 27ല്‍ എത്തി. 3 സ്വര്‍ണം, 11 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്. 12ാം സ്ഥാനത്താണ് ഇന്ത്യ.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യന്‍ ആധിപത്യം വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ ഇറാന്‍ തിരിച്ചടിച്ചത് മത്സരത്തിന്റെ ആവേശം കൂട്ടി. 23- 19 എന്ന സ്‌കോറിലാണ് ആദ്യ പകുതി അവസാനിച്ചത്.

ആദ്യ പകുതിയില്‍ സഞ്ജു ദേവിയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. താരം റെയ്ഡില്‍ നിരവധി പോയിന്റുകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ നിഖിത, പൂജ എന്നിവരുടെ മികവും ഇന്ത്യയെ തുണച്ചു.




















