അനധ്യാപക തസ്തികകൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

Sep 27, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സര്‍വീസില്‍ ഇടംപിടിക്കുന്നത് തടയാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

നേരത്തേ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല സ്ഥാപങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ പൊലീസ് വെരിഫിക്കേഷന്‍ പെര്‍ഫോമ കൂടി ഉള്‍പ്പെടുത്താന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന പെര്‍ഫോമയില്‍ നിയമനാംഗീകാര അധികാരികള്‍ ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. ഇത് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനത്തിന് അംഗീകാരം നല്‍കാവൂ എന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തും.

cake tower new
LATEST NEWS