4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ…

Sep 29, 2026

seena

കോഴിക്കോട്: തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവേ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാല് വയസുകാരന് ടിടിഇ രക്ഷകനായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. പാനൂർ സ്വദേശികളുടെ മകനാണ് ട്രെയിൻ മാറിക്കയറിയത്.

കോഴിക്കോട് പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെ ഐസ്‍ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസിൽ കുട്ടി കയറിയത്. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോം വിടുകയും ചെയ്തു. പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല.ജനശതാബ്ദി എക്സ്പ്രസിൽ ഡി 8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചു നിൽക്കുന്നതു കണ്ട ടിടിഇ എൻഎ പ്രതീഷ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൺട്രോൾ റൂം വഴി പ്രതീഷ് കുമാറിനെ അറിയിക്കുകയും ചെയ്തു.

കുട്ടിയെ ടിടിഇയ്ക്ക് കിട്ടിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്തു. ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ കുട്ടിയെ ടിടിഇ തിരൂർ ആർപിഎഫിനെ ഏൽപ്പിച്ചു. വൈകാതെ മാതാപിതാക്കൾ മറ്റൊരു ട്രെയിനിൽ തിരൂരിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.

cake tower new
LATEST NEWS
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി അമി തിലക്...

സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്‌നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്‌നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

ചെന്നൈ: സ്ത്രീകള്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി വിപുലീകരിക്കുന്നതില്‍ പ്രതിഷേധിച്ച്...