സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് 560 രൂപ ഉയര്‍ന്നു

Sep 30, 2026

seena

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,680 രൂപ. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 13,710 ആയി.

ഇന്നലെ ഒരിടവേളയ്ക്കു ശേഷം പവന്‍ വില 1,10,000 ല്‍ താഴെ എത്തിയിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പ നിരയ്ക്കു കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലെ മാറ്റങ്ങളും സ്വര്‍ണത്തിനു തിരിച്ചടിയായി. അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാവുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

cake tower new
LATEST NEWS
ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ 8 വരെ...