വർക്കലയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Oct 1, 2026

seena

വർക്കല: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചിലക്കൂർ ജമാഅത്തിൽ കുഴിവിള വീട്ടിൽ പരേതനായ അബ്ദുൽ നാസറിന്റെ മകളും റാഷിദിന്റെ ഭാര്യയുമായ 27 വയസ്സുള്ള ആസിയയാണ് മരിച്ചത്.

ചിലക്കൂർ ജുമാ മസ്ജിദിന് സമീപം വച്ചായിരുന്നു അപകടം. ബൈക്കിന്റെ ആക്സിലേറ്റർ നിയന്ത്രണം വിട്ടതിനെ തുടർന്ന് പിന്നിലിരുന്ന ആസിയ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആസിയയുടെ ജീവൻ രക്ഷിക്കാനായില്ല.

cake tower new
LATEST NEWS