ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ ‘വ്യാജനെ’ ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Oct 3, 2026

seena

ഡൽഹി: ലഷ്കർ ഇ ത്വയ്ബ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ച് പാകിസ്ഥാന്റെ നാടകം. നാടകത്തിന് പക്ഷേ അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വധിച്ച ലഷ്കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ആസിഫിന്റെ (ഹാഷിം മൂസ) അപരനെയാണ് ഇന്ത്യയുടെ വാദം തെറ്റെന്ന് തെളിയിക്കാൻ പാകിസ്ഥാൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. പത്രസമ്മേളനത്തിൽ കൊണ്ടിരുത്തിയ ആൾ ‘വ്യാജ ആസിഫ്’ ആണെന്ന് തെളിഞ്ഞതോടെ പാകിസ്ഥാൻ വീണ്ടും നാണംകെട്ടു.

ബുധനാഴ്ച ജമ്മു കശ്മീരിലെ ബ​ദ്​ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹാഷിം മൂസയെന്ന മുഹമ്മദ് ആസിഫിനെ വധിച്ചതായി സൈന്യം അറിയിച്ചത്. ഇതിനു പിന്നാലെ, വ്യാഴാഴ്ച ആസിഫിന്റെ അപരനൊപ്പം പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡിജി അഹമ്മദ് ഷരീഫ് ചൗധരി വാർത്താസമ്മേളനത്തിനെത്തിയത്.

താനാണ് മുഹമ്മദ് ആസിഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി, പാകിസ്ഥാൻ സ്പെഷൽ സർവീസ് ഗ്രൂപ്പിൽ നിന്ന് 2023ൽ വിരമിച്ച ആളാണെന്നും അവകാശപ്പെട്ടു. 2005ൽ താൻ എസ്എസ്ജിയിൽ ചേർന്നു. 18 വർഷം ജോലി ചെയ്തു. 2023ൽ വിരമിച്ചു. താൻ ജീവിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നു എന്നാണ് വാർത്താസമ്മേളനത്തിൽ ആസിഫിന്റെ അപരൻ പറഞ്ഞത്.

അതേസമയം വാർത്തസമ്മേളനത്തിന് എത്തിയ വ്യക്തിയുടെയും യഥാർഥ മുഹമ്മദ് ആസിഫിന്റെയും ചിത്രങ്ങൾ താരതമ്യം ചെയ്ത് ചെവി, മൂക്ക്, കണ്ണ് എന്നിവയടക്കമുള്ള മുഖത്തിന്റെ സവിശേഷതകൾ ഇഴകീറി പരിശോധിച്ച വിദഗ്ധർ പാകിസ്ഥാൻ ഹാജരാക്കിയത് അപരനെയാണെന്ന് തെളിയിച്ചു. പാകിസ്ഥാൻ പതിവ് നാടകവുമായി രംഗത്തെത്തിയെന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്.

cake tower new
LATEST NEWS
‘മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം’; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

‘മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം’; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ തന്നെ അഡ്രസ് ആയി മാറിയ ഫ്രാഞ്ചൈസ് ആണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ്...

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം...

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ ആയി...