‘ഗുഡ് ബൈ’ പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍; എതിരാളികള്‍ ബെനിന്‍

Oct 5, 2026

seena

ബ്യൂണസ് അയേഴ്സ്: രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ദേശീയ ജഴ്‌സിയില അവസാന മത്സരം ഏഴിന്. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബ്യൂണസ് അയേഴ്സിലെ മോര്‍ണിമെന്റല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം.

39കാരനായ താരം പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നായി 125 ഗോളുകള്‍ നേടിയിട്ടുണ്ട്.

അതേസമയം ഇന്നലെ നടന്ന സൗഹൃദ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ ടീമായ ബുര്‍ക്കിനഫാസോയെ എതിരില്ലാത്ത ഏഴ് ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തി. ഫിഫ ലോക റാങ്കിങില്‍ 62ാം സ്ഥാനത്തുള്ള ബുര്‍ക്കിനഫാസോയ്‌ക്കെതിരെ ശക്തമായ ടീമിനെയാണ് അര്‍ജന്റീന ഇറക്കിയത്. ലൗറ്റാരോ മാര്‍ട്ടിനെസ്, ജാന്‍ലൂക്ക പ്രസ്റ്റിയാനി, നിക്കോ പാസ്, അല്‍വാരസ്, മസ്റ്റാന്റുവാനോ, സിമയോണി, എന്നിവരാണ് ഗോള്‍ നേടിയത്. മൂമോനി ഡിയാലോ സെല്‍ഫ് ഗോള്‍ വഴങ്ങി.

ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.

ഫിഫ വിൻഡോയിൽ അർജന്റീന കളിക്കുന്ന മൂന്നാമത്തെ സൗഹൃദ പോരാട്ടമാണിത്. അന്താരാഷ്ട്ര കരിയർ നാട്ടുകാർക്ക് മുന്നിൽ തന്നെ കളിച്ച് അവസാനിപ്പിക്കാനുള്ള അവസരവും ഇതിലൂടെ മെസിക്ക് ലഭിക്കുന്നു. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മെസിക്കുള്ള ആദരമെന്ന നിലയിലാണ് ലയണൽ സ്കലോനി ബെനിനെതിരായ പോരാട്ടത്തിനുള്ള സ്ക്വാഡിലേക്ക് മെസിയേയും ഉൾപ്പെടുത്തിയത്.അർജന്റീനയ്ക്കായി 208ാം അന്താരാഷ്ട്ര മത്സരം കളിച്ചാണ് അദ്ദേഹം വിരമിക്കുക. നിലവിൽ 207 കളികളിൽ അർജന്റീനയ്ക്കായി മെസി കളത്തിലെത്തി. രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന നേട്ടവും ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരമെന്ന നേട്ടവും മെസിക്ക് സ്വന്തമാണ്.

മെസിയുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഒക്ടോബർ ആറിന് വിരാമമാകുന്നത്. ദേശീയ ടീമിനായി 125 ​ഗോളുകളും 68 അസിസ്റ്റുകളുമുണ്ട്. 2022ലെ ഖത്തർ ലോകകപ്പ് കിരീട നേട്ടമാണ് ഏറ്റവും സമ്മോഹന ഓർമ. 2 കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമ ട്രോഫിയും മെസി അർജന്റീനയ്ക്കായി നേടിയിട്ടുണ്ട്. 2008ൽ ഒളിംപിക് സ്വർണം, 2021ലും 2024ലും തുടരെ കോപ്പ കിരീടങ്ങൾ. 2022ൽ ലോകകപ്പ്, 2022ൽ തന്നെ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ കിരീടവും.

നൈജീരിയ, ടോ​ഗോ, ബുർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ചെറിയ ആഫ്രിക്കൻ രാജ്യമാണ് മെസിയുടെ അവസാന എതിരാളികളായ ബെനിൻ. ദി സ്ക്വിറൽസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അവർ പിന്നീട് ഔദ്യോ​ഗികമായ ദി ചീറ്റാസ് എന്നു മാറ്റി. മഞ്ഞയും പച്ചയും കലർന്ന ജേഴ്സിയാണ് ബെനിൻ താരങ്ങൾ പരമ്പരാ​ഗതമായി ധരിക്കുന്നത്.

cake tower new
LATEST NEWS
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍...