കല്ലമ്പലം: ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായ കിളിമാനൂർ മുളക്കലത്തുകാവ് സ്വദേശി ആഷിക്കിനെയാണ് ദേശീയപാതയിൽ കല്ലമ്പലം കൊല്ലം റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.






















