കല്ലമ്പലം കരവാരം കീഴതിൽ പാലത്തിന് സമീപം വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് സ്വദേശി ‘പുള്ളിമാൻ’ എന്നറിയപ്പെടുന്ന അനീഷ്, തോട്ടയ്ക്കാട് പന്തുവിള സ്വദേശി മലക്കറി ഉണ്ണി അറിയപ്പെടുന്ന ഉണ്ണി എന്നിവരാണ് പിടിയിലായത്.
തോട്ടയ്ക്കാട് അടുത്തിടെ താമസമാക്കിയ ‘തരികിട ബാബു’ എന്നറിയപ്പെടുന്ന ബാബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






















