ആറ്റിങ്ങൽ: മൂന്ന് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം അവസാനിച്ചു. ഗവ. ഗേൾസ് സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടനവും സമ്മാനവിതരണവും ആറ്റിങ്ങൽ എം എൽ എ ഒ.എസ് അംബിക നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ
അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ രേഖ.ആർ .എസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അഡ്വ.സുരേഷ്.വി.എസ്, ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരായ കെ .സതി, രാജേഷ് മാധവൻ, കെ.ബൈജു, ഡയറ്റ് പ്രിൻസിപ്പൽ ഗീത നായർ, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ ലത.ജി.എസ്, ആറ്റിങ്ങൽ ബി.പി.സി ജെമീൽ, പ്രിൻസിപ്പാൽ ഉദയകുമാരി, ഹൈസ്കൂൾ എച്ച് എം ഷാജിലാ ബീവി, എസ് എം സി ചെയർമാൻ ഡോ. നിരാല, അജികുമാർ. എച്ച് .എം.ടൗൺ യു.പി.എസ്, കമ്മിറ്റി കൺവീനർമാരായ ഹൻസീർ, അനീഷ്, ദിനേഷ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ് നന്ദിയും പറഞ്ഞു.
പ്രവൃത്തി പരിചയ മേള..
എൽ പി വിഭാഗം:
ഓവറോൾ ഗവ: എൽ പി എസ് ചെമ്പൂർ ഒന്നാം സ്ഥാനവും ഗവ.ഡയറ്റ് ആറ്റിങ്ങൽ രണ്ടാം സ്ഥാനവും നേടി
യു പി വിഭാഗം:
ഗവ: ഗവ. യു .പി.എസ് പാലവിള ഒന്നാം സ്ഥാനവും ഗവ. എച്ച്.എസ്.എസ് ഇളമ്പ രണ്ടാം സ്ഥാനവും നേടി
ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും, ഗവ.എച്ച്.എസ് അവനവഞ്ചേരി രണ്ടാം സ്ഥാനവും നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവ.എച്ച്.എസ്.എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും, സി.എസ്.ഐ രണ്ടാം സ്ഥാനവും നേടി.
ഗണിത ശാസ്ത്രമേള ….
എൽ പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം ഗവ .ഡയറ്റ് ആറ്റിങ്ങൽ,
രണ്ടാം സ്ഥാനം ഗവ. എൽ.പി.എസ് ചെമ്പൂർ.
യു പി വിഭാഗം മത്സരത്തിൽ ഗവ: യു പി എസ് പാലവിള ഒന്നാം സ്ഥാനവും, ഡയറ്റ് ആറ്റിങ്ങൽ രണ്ടാം സ്ഥാനവും,
ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇളമ്പ ഒന്നാം സ്ഥാനവും സി എസ് ഐ ആറ്റിങ്ങൽ രണ്ടാംസ്ഥാനവും,
ഹയർസെക്കൻഡറി വിഭാഗം മത്സരത്തിൽ ഗവ:ബോയ്സ് എച്ച് എസ്സ് ഒന്നാം സ്ഥാനവും എസ്.എസ്. വി. ജി എ ച്ച്.എസ്.എസ് ചിറയിൻകീഴ് രണ്ടാം സ്ഥാനവും നേടി.
ഐ ടി മേള
യു പി വിഭാഗം ഗവ.യു.പി.എസ് പാലവിളയും ഗവ.യു.പി. എസ് കിഴുവിലവും ഒന്നാം സ്ഥാനം പങ്കിട്ടു. ഗവ. യു.പി.എസ് അലന്തറ രണ്ടാം സ്ഥാനവും നേടി.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ.ഹയർ. സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും, സി.എസ് ഐ രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും സി എസ് ഐ രണ്ടാം സ്ഥാനവും നേടി.
സോഷ്യൽ സയൻസ്:
എൽ.പി വിഭാഗം ഗവ യു പി എസ് അലന്തറയും ഡയറ്റ് ആറ്റിങ്ങലും ഒന്നാം സ്ഥാനം പങ്കിട്ടു. ഗവ. എൽ പി എസ് ചെമ്പൂർ രണ്ടാം സ്ഥാനവും നേടി.
യു പി വിഭാഗത്തിൽ ഗവ. യു പി എസ് അലന്തറ ഒന്നാം സ്ഥാനവും, ആറ്റിങ്ങൽ ടൗൺ യു പി എസ്സ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ ഹൈസ്ക്കൂൾ അവനവഞ്ചേരി ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ.ബോയ്സ് ഒന്നാം സ്ഥാനവും, എസ്.എസ്. വി. ജി എ ച്ച്.എസ്.എസ് ചിറയിൻകീഴ് രണ്ടാം സ്ഥാനവും നേടി.
സയൻസ് ഓവറോൾ
എൽ പി വിഭാഗം ഗവ. എൽ .പി.എസ് ചെമ്പൂർ ഒന്നാം സ്ഥാനവും, ഗവ. എൽ .പി.എസ് നെടുംകൈത രണ്ടാം സ്ഥാനവും.
യു.പി വിഭാഗം ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും, ഗവ.യു.പി.എസ് വെഞ്ഞാറമൂട് രണ്ടാം സ്ഥാനവും.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ.ഞെക്കാട് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഇളമ്പ ഒന്നാം സ്ഥാനവും ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ പൊതു വിദ്യാലയമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ തിരഞ്ഞെടുക്കപ്പെട്ടു.


















