കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം നടന്നു

Oct 8, 2026

seena

ആറ്റിങ്ങൽ: 2026 നവംബർ 13, 14, 15 തീയതികളിൽ ആറ്റിങ്ങലിൽ നടക്കുന്ന കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു‌. മാമം സൺ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എസ് ഷാജഹാൻ അധ്യക്ഷനായി. കെ എസ് കെ ടി യു നേതാക്കളായ ഒ എസ് അംബിക എം എൽ എ, എൻ രതീന്ദ്രൻ, ബി പി മുരളി, സി ഐ ടി യു ജില്ലാ സെക്രട്ടറി ആർ രാമു, സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ്, അഡ്വ ഷൈലജ ബീഗം, വി എ വിനീഷ്, എം പ്രദീപ്, ഡി കെ ശശി, കെ അംബിക, ആർ രാജു, എസ് ലെനിൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് ശശാങ്കൻ സ്വാഗതവും ഏരിയ പ്രസിഡൻ്റ് സി എസ് അജയകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഒ എസ് അംബിക എം എൽ എ (ചെയർപേഴ്‌സൺ), ആർ രാജു (കൺവീനർ)

cake tower new
LATEST NEWS