ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

Oct 10, 2026

seena

ചെന്നൈ: ഐപിഎല്‍ 2027നു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി നിയമിച്ചത് ശ്രദ്ധേയ നീക്കമായിരുന്നു. ദീര്‍ഘകാലം കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്ലെമിങ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സഹീറിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇപ്പോഴിതാ ദീര്‍ഘകാലം ടീമിനൊപ്പമുള്ള മറ്റൊരാള്‍ കൂടി ടീമിന്റെ പടിയിറങ്ങി.

ചെന്നൈ ബാറ്റിങ് പരിശീലകനായിരുന്ന ഓസീസ് ഇതിഹാസം മൈക്ക് ഹസിയാണ് ടീമിനോട് വിട പറഞ്ഞത്. കളിക്കാരനായും പിന്നീട് പരിശീലകനായും 15 വര്‍ഷത്തോളം സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന ആളാണ് മൈക്ക് ഹസി. ചെന്നൈ ടീമിനൊപ്പം കളിക്കാരനായി 2 ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ഹസി കോച്ചിങ് സംഘത്തിനൊപ്പം 3 കിരീട നേട്ടങ്ങളിലും പങ്കാളിയാണ്.

ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനത്തു നിന്നു എറിക്ക് സിമണ്‍സ് സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നാലെയാണ് ഹസിയും പുറത്തു പോകുന്നത്. ഫീല്‍ഡിങ് കോച്ച് ജെയിംസ് ഫോസ്റ്റര്‍ നിലവില്‍ ടീമിലുണ്ടെങ്കിലും അദ്ദേഹവും ഉടന്‍ സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

എറിക്ക് സിമണ്‍സിനു പകരം മുന്‍ സിഎസ്‌കെ പേസറായ മോഹിത് ശര്‍മയാണ് പുതിയ ബൗളിങ് കോച്ച്. അതേസമയം ഹസിയുടെ പകരക്കാരനെ ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോനിയുടെ നിര്‍ണായക ഇടപെടലാണ് സഹീറിന്റെ വരവിനു പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ബാറ്റിങ് കോച്ചിനെ സംബന്ധിച്ച് ധോനി ഇടപെടുമോ അല്ലെങ്കില്‍ ആരായിരിക്കും ഹസി പകരം ടീമിലെത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

cake tower new
LATEST NEWS
‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം...