ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

Oct 12, 2026

seena

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്നും ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭാ ചട്ടം 118 പ്രകാരം സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി.

ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തെ ഇടത് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സഭയിലുണ്ടായിരുന്ന മൂന്ന് ബിജെപി അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്. തുടർന്ന് സഭയ്ക്ക് പുറത്തിറങ്ങിയ ബിജെപി അംഗങ്ങൾ പ്രമേയത്തിന്റെ പകർപ്പ് പരസ്യമായി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സംയുക്ത പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കേരള സർക്കാരിന്റെ നിർണ്ണായകമായ ഈ രാഷ്ട്രീയ നീക്കം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന നിയമസഭ ഭരണഘടനാപരമായ വഴിയിലൂടെ പ്രമേയം പാസാക്കി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയത്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും...